
ഉറങ്ങാന് കിടന്നതായിരുന്നു..
നിലാവിലൂടെ ഒഴുകിയെത്തുന്നു രാമഴ പാട്ടുകൾ..
മിന്നാമിനുങ്ങുകൾ ജനാലയിൽ തട്ടി രഹസ്യം പറഞ്ഞു,
നോക്കൂ..അപൂർവ്വ സുന്ദര കാഴ്ച്ച..
രാമഴയിൽ ഒലിച്ചിറങ്ങും നിലാ വെട്ടത്തിൽ അവൾ പാറി കളിച്ച് രസിയ്ക്കുന്നു..
ജനൽ തുറന്ന് ഞാനും അതിശയിച്ചു ,
“രാത്രിമഴയിൽ പൂമ്പാറ്റകൾ പറക്കുമോ…?”
പെട്ടെന്ന് വാല്യാക്കാരി വന്ന് ജനൽ പാളികൾ കൊട്ടിയടച്ചു..
“കുട്ടിയോട് എത്ര തവണ പറഞ്ഞിരിയ്ക്കുന്നു ,
ഇവിടെ മഴയൊന്നും പെയ്യുന്നില്ലാ…അടങ്ങി ഒതുങ്ങി കിടക്കാൻ..
മുപ്പതിലും മൂന്നിന്റെ പ്രകൃതാ…രണ്ട് മുഖങ്ങൾ…ഹ്മ്മ്മ്..
ഇന്ന് നൊസ്സ് അൽപ്പം കൂടീന്നാ തോന്നണത്..”ആരും കാണുന്നില്ലല്ലോ എന്ന് അവർ ചുറ്റിനും നോക്കി…!
No comments:
Post a Comment