“നിനക്ക് എന്താണ് വേണ്ടതെന്ന് എനിയ്ക്കറിയുന്നില്ല..
നിന്നെ ഞാൻ വീട്ടു തടങ്കലിൽ തളയ്ക്കുന്നു..”
അങ്ങനെ ജിന്ന വീട്ടു തടങ്കലിലായി..!
ആ ഇടയ്ക്ക് ജിന്നയുടെ ആങ്ങള വിവാഹിതനായി..
അന്ധകാരത്തിൽ പിടഞ്ഞ് മരിയ്ക്കാറായ ജിന്നയ്ക്ക് താത്കാലിക മോചനം തരമായി..!
“എന്തിനവളെ അഴിച്ചു വിട്ടു..”..??
ഏടത്തിയുടെ ഭർത്താവും, വല്ല്യമ്മാവനും, വേണ്ടപ്പെട്ടവരല്ലാത്ത കാർന്നവന്മാരും ദാസനും നെറ്റി ചുളിച്ചു..
“മുറിയ്ക്ക് ദീനങ്ങളുടെ മണം..
ഒരു പരീക്ഷണം..,
അവൾ നല്ല പോലെ ആടും..പാടും…പിന്നെ പൊട്ടിച്ചിരിയ്ക്കും..
നല്ല പോലെ കുളിച്ചാൽ സുന്ദരിയാണ് താനും..
കുട്ടികളുടെ കളികൾക്കും ചിരികൾക്കും അപ്പുറം ഒരു മംഗള കർമ്മം നടക്കാൻ പോണു എന്ന വിളംഭരം ഇവൾക്ക് നൽകാനാവും..
ഒരു സർക്കസ്സ് കൂടാരത്തിൽ ഒരു കോമാളി നിർബന്ധം..
ഒരു കൌതുക വസ്തു എന്നതിനപ്പുറം ഒരു കോമാളിയായി ഇവൾ തന്നെ സൽക്കാര കർമ്മങ്ങൾ നടത്തട്ടെ..”
“നോക്കൂ…ഞാൻ വെടുപ്പായി തേച്ചുരച്ച് കുളിച്ചു,
എന്നെ കാണാൻ ഇപ്പോൾ ചന്തം വെച്ചുവോ..?”
ജീന പൊട്ടിച്ചിരിച്ചു…!

No comments:
Post a Comment